Ennodulla Nin Sarva
Ennodulla Nin Sarva Nanmakalkkayi | എന്നോടുള്ള നിൻ സർവ്വ
Song Writer (s):
P. V. Thommy Upadesi
Date Updated:
27 Feb 2024
Tempo:
65
Time Signature:
4/4
എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടു നിനക്കേശു പരാ ഇപ്പോൾ
എന്തു ചെയ്യേണ്ടു നിനക്കേശു പരാ
Ennodulla nin sarva nanmakalkkaai njaan
Enthu cheyyendu ninakkeshuparaa ippol
Enthu cheyyendu ninakkeshuparaa
നന്ദികൊണ്ടെന്റെ ഉള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ ദേവ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ
Nandi kondenteyullam nanne nirayunne
Sannahamode sthuthi paadidunnen Deva
Sannahamode sthuthi paadidunnen
പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായി
ശാപ ശിക്ഷകളേറ്റ ദേവാത്മജാ മഹാ
ശാപ ശിക്ഷകളേറ്റ ദേവാത്മജാ
Paapatthil ninnu enne koriyeduppaanai
Shaapa shikshakaletta Devaalmajaa mahaa
Shaapa shikshakaletta Devaalmajaa
എന്നെ അൻപൊടു ദിനംതോറും നടത്തുന്ന
പൊന്നിടയനനന്ദം വന്ദനമേ എന്റെ
പൊന്നിടയനനന്ദം വന്ദനമേ
Enne anpodu dhinam thorum nadathunna
Ponnidayan anandam vandhaname ente
Ponnidayan anandam vandhaname ente
താതൻ സന്നിധിയിലെൻപേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ
Thaathan sannidhiyilen perkku sadhaa paksha
Vaadam cheyunna mama jeevanatha paksha
Vaadam cheyunna mama jeevanatha
മന്നിടത്തിൽ അടിയാൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു ദേവ
വന്ദനം ചെയ്യും തിരുനാമത്തിനു
Mannidahil adiyaan jeevikkum naalennum
vandhanam cheyyum thirunaamathinu Deva
vandhanam cheyyum thirunaamathinu
Karaoke Version
"Ennodulla Nin Sarva" ( എന്നോടുള്ള നിൻ സർവ്വ ) - KARAOKE
This is a Karaoke Video of Ennodulla Nin Sarva (എന്നോടുള്ള നിൻ സർവ്വ).
This famous Malayalam Christian Song was written by late P.V. Thommy Upadeshi
Karaoke Audio
Ennodulla Nin Sarva, Covered by Various Artists
Ennodulla Nin Sarva | എന്നോടുള്ള നിൻ | Christian Devotional Song | Maria Kolady | Match Point Faith |
Singer: Maria Kolady
Lyrics & Music: P.V. Thommi
Programming & Mixing: Jemil Mathew
Guitar: Hussain
Recording: Abin John, Audio Lounge Meenadom